കോട്ടോപ്പാടം: പഞ്ചായത്തിലെ ആര്യമ്പാവ് റോഡ് പൂഞ്ചോലകുളമ്പ് പത്തുകുടി കുടിവെള്ള പദ്ധതി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ഉമ്മർ അധ്യക്ഷനായി. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. നീതുശങ്കർ, ജില്ല പഞ്ചായത്ത് അംഗം റഫീക്ക പാറോക്കോട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം രഞ്ജിത്ത് പോറ്റൂർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സൈനുദ്ദീൻ താളിയിൽ, വാർഡ് മെംബർ സി. സാലിം, മുൻ മെംബർ വിനീത, എ. അസൈനാർ, അസീസ് ചെള്ളി, അൻവർ സാജിത് പൂഞ്ചോല, കുഞ്ഞാണി ഹാജി, പ്രസാദ്, ഷഫീക്ക് പൂഞ്ചോല, ഷറഫുദ്ദീൻ പുൽക്കട, എ.കെ. ഉമ്മർ, കബീർ മാങ്കാവിൽ, എം.കെ. ഹംസക്കുട്ടി എന്നിവർ പങ്കെടുത്തു.